HomeNewsCorruptionഅനധികൃത ചെങ്കൽ കടത്ത്; വളാഞ്ചേരിയിൽ 7 ലോറികൾ പിടികൂടി

അനധികൃത ചെങ്കൽ കടത്ത്; വളാഞ്ചേരിയിൽ 7 ലോറികൾ പിടികൂടി

red-stone-raid

അനധികൃത ചെങ്കൽ കടത്ത്; വളാഞ്ചേരിയിൽ 7 ലോറികൾ പിടികൂടി

വളാഞ്ചേരി: അനധികൃതമാഇ ചെങ്കൽകടത്തിൽ ഏർപ്പെട്ട ഏഴ് ലോറികൾ വളാഞ്ചേരി പോലീസ് പിടികൂടി. വളാഞ്ചേരിയിൽ നിന്ന് 4 ലോറികളും പുറമണ്ണൂർ പെരുമ്പറമ്പിൽ നിന്ന് 3 ലോറികളുമാണ് പിടികൂടിയത്. പിടികൂടിയ ലോറികൾ നടപടിക്കായി മൈനോളജി ആന്റ് ജിയോളജി വകുപ്പിന് കൈമാറി. വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്.ഒ ടി മനോഹരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം ജറീഷ്, സിവിൽ പോലീസ് ഓഫീസർ ആർ.ജെ കൃഷ്ണപ്രസാദ് എന്നിവരും തിരൂർ ഡി.വൈ.എസ്.പി നിയോഗിച്ച കോട്ടക്കൽ എസ്.ഐ റിയാസ് ചാക്കീരി, സീനിയർ സിവിൽ പോലീസ് ഓഫീസർ സജി അലക്സാണ്ടർ, സിവിൽ പോലീസ് ഓഫീസർ പ്രണവ് എന്നിവരടങ്ങുന്ന രണ്ട് സംഘങ്ങളായി ലോറികൾ പിടികൂടിയത്. വളാഞ്ചേരി പുറമണ്ണൂരിലും കാടാമ്പുഴ മരവട്ടം ഭാഗത്തും അനധികൃതമായി ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!