HomeNewsAccidentsവളാഞ്ചേരി കഞ്ഞിപ്പുരയിൽ സ്കൂൾ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു; 14 പേർക്ക് പരിക്ക്

വളാഞ്ചേരി കഞ്ഞിപ്പുരയിൽ സ്കൂൾ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു; 14 പേർക്ക് പരിക്ക്

Mount-hira-accident

വളാഞ്ചേരി കഞ്ഞിപ്പുരയിൽ സ്കൂൾ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു; 14 പേർക്ക് പരിക്ക്

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറടക്കം പതിനാലോളം പേർക്ക് പരിക്ക്. വളാഞ്ചേരി കഞ്ഞിപ്പുര മൗണ്ട് ഹിറാ സ്കൂൾ ബസാണ് സ്കൂളിന് സമീപം ഗ്രൗണ്ടിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

വളാഞ്ചേരി: വളാഞ്ചേരിക്കടുത്ത് കഞ്ഞിപ്പുരയിൽ
സ്കൂൾ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറടക്കം പതിനാലോളം പേർക്കാണ് പരിക്ക് പറ്റിയത്. വളാഞ്ചേരി കഞ്ഞിപ്പുര മൗണ്ട് ഹിറാ സ്കൂൾ വാനാണ് സ്കൂളിന് സമീപം ഗ്രൗണ്ടിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. കുട്ടികളുമായി രാവിലെ സ്കൂളിലെക്ക് വരികയായിരുന്ന വാനാണ് മറിഞ്ഞത്. ചെറിയകുട്ടികൾ അടക്കം നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ കുട്ടികളുമായി സ്കൂളിലേക്കു വരുന്ന വഴി സ്കൂൾ പരിസരത്ത് വെച്ചായിരുന്നു വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടത്. അപകടത്തിൽ പെട്ടത് പരിക്ക് പറ്റിയ കുട്ടികളെയും ഡ്രൈവറെയും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വളാഞ്ചേരി പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു വരികയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!