HomeNewsHealthവളാഞ്ചേരി നഗരസഭയിലെ വിവിധ സ്‌കൂളുകളിലേക്ക് നാപ്കിന്‍ വെന്‍ഡിങ്‌ മെഷീന്‍ വിതരണം ചെയ്തു

വളാഞ്ചേരി നഗരസഭയിലെ വിവിധ സ്‌കൂളുകളിലേക്ക് നാപ്കിന്‍ വെന്‍ഡിങ്‌ മെഷീന്‍ വിതരണം ചെയ്തു

napkin-vending

വളാഞ്ചേരി നഗരസഭയിലെ വിവിധ സ്‌കൂളുകളിലേക്ക് നാപ്കിന്‍ വെന്‍ഡിങ്‌ മെഷീന്‍ വിതരണം ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ വിവിധസ്‌കൂളുകളിലേക്ക് നാപ്കിന്‍ വെന്‍ഡിങ്‌മെഷീന്‍ നല്‍കുന്നതിന്റെ വിതരണോദ്ഘാടനം വളാഞ്ചേരി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭാധ്യക്ഷ എം. ഷാഹിന നിര്‍വഹിച്ചു.napkin-vending

വിദ്യാര്‍ഥിനികളുടെ ആരോഗ്യസുരക്ഷയുടെ ഭാഗമായി നഗരസഭ 2017-18 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ആറ് സ്‌കൂളുകള്‍ക്കാണ് വെന്‍ഡിങ് മെഷീന്‍ നല്‍കിയത്. 2,11,000രൂപയാണ് പദ്ധതിചെലവ്.

വൈസ്‌ചെയര്‍മാന്‍ കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പൈങ്കണ്ണൂര്‍ ഗവ.യു.പി.സ്‌കൂള്‍ പ്രഥമാധ്യപകന്‍ ടി.പി.അയൂബ് പദ്ധതി വിശദീകരണംനടത്തി. ‘പെണ്‍കുട്ടികളുടെ ആരോഗ്യസുരക്ഷ’ എന്ന വിഷയത്തില്‍ ഡോ.സബിദ റഷീദ് ക്ലാസെടുത്തു.sabitha-rasheed

സി. ഷഫീന, പ്രിന്‍സിപ്പല്‍ എം. മോഹന്‍ദാസ്, പ്രഥമാധ്യാപിക സി.കെ. ശോഭ, പി.ടി.എ. പ്രസിഡന്റ് കുഞ്ഞാവ എന്നിവര്‍ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!