HomeNewsGeneralകുറ്റിപ്പുറത്ത് മണൽ മാഫിയ സംഘങ്ങൾ വീണ്ടും പിടിമുറുക്കുന്നു; സി.ഐക്കെതിരെ ഗൂഢ നീക്കങ്ങൾ അണിയറയിൽ

കുറ്റിപ്പുറത്ത് മണൽ മാഫിയ സംഘങ്ങൾ വീണ്ടും പിടിമുറുക്കുന്നു; സി.ഐക്കെതിരെ ഗൂഢ നീക്കങ്ങൾ അണിയറയിൽ

bharathapuzha

കുറ്റിപ്പുറത്ത് മണൽ മാഫിയ സംഘങ്ങൾ വീണ്ടും പിടിമുറുക്കുന്നു; സി.ഐക്കെതിരെ ഗൂഢ നീക്കങ്ങൾ അണിയറയിൽ

കുറ്റിപ്പുറം: ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതിൻ്റെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് നിർത്തലാക്കിയിരുന്ന മണൽക്കടത്ത് ഒരിടവേളക്ക് ശേഷം കുറ്റിപ്പുറത്തും പരിസരങ്ങളിലും വീണ്ടും സജീവമായി തുടങ്ങി. രാത്രിയുടെ മറവിൽ ഭാരതപ്പുഴയുടെ വിവിധ കടവുകളിൽ നിന്നാണ് മണൽ മാഫിയാസംഘങ്ങൾ മണൽ കടത്തിക്കൊണ്ടിരിക്കുന്നത്. ശക്തമായ നിലപാട് സ്വീകരിച്ച് പോലീസ് മുന്നോട്ട് പോകുമ്പോൾ ഇതിനെ തടയിടാനാണ് മണൽ മാഫിയ സംഘങ്ങളുടെ ശ്രമം.
sand-mining-boat-police
ഇതിൻ്റെ ഭാഗമായി കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേലയലിനെ സ്ഥലം മാറ്റാനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്. ഇതിന് ചില തൊഴിലാളി സംഘടനാ നേതാക്കളും ചുക്കാൻ പിടിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം മണൽ മാഫിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്ന ഉദ്യോഗസ്ഥനെ കുറ്റിപ്പുറത്ത് തന്നെ നിലനിർത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. മണൽ മാഫിയ സംഘങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന ഇത്തരം പോലീസ് ഉദ്യോഗസ്ഥരാണ് നാടിന് ആവശ്യമെന്നാണ് നാട്ടുകാരുടെ പക്ഷം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!