HomeNewsGeneralവളാഞ്ചേരി നഗരസഭയിൽ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭയിൽ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു

Constitution-day-valanchery-municipality-2026

വളാഞ്ചേരി നഗരസഭയിൽ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു

വളാഞ്ചേരി: ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണ പുതുക്കി നവംബർ 26-ന് രാജ്യവ്യാപകമായി ആചരിക്കുന്ന ഭരണഘടനാ ദിനത്തിന്റെ ഭാഗമായി നഗരസഭ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി ഭരണഘടനയുടെ ആമുഖം നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി ചൊല്ലികൊടുത്തു.വൈസ് ചെയർപേഴ്സൺ കെ.വി ഉണ്ണികൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യം, മതനിരപേക്ഷത, സമത്വം, നീതി, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യബോധവും പൗരാവകാശങ്ങളെക്കുറിച്ചുള്ള അവബോധവും ആയതിൻ്റെ പ്രാധാന്യം സംബന്ധിച്ചും നഗരസഭ സെക്രട്ടറി ആർ.കുമാർ സംസാരിച്ചു.ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ,കൗൺസിലർമാരായ രാജൻ പരപ്പിൽ,കൂരിപറമ്പിൽ അബ്ദുൾ റസാഖ്,സിദ്ധീഖ് ഹാജി കാലൊടി,അഡ്വാ.ഹർഷ സന്തോഷ്,റഹ്‌മാബി,കെ പി നസീറ,സക്കീന,സുലൈഖ കാരക്കാടൻ,സാജിത ടീച്ചർ,ജുനൈദ് തയ്യിൽ,ക്ലീൻസിറ്റി മാനേജർ ടി . പി അഷ്റഫ്,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഹൈറുന്നീസ്സ തുടങ്ങിയവർ സംസാരിച്ചു.സൂപ്രണ്ട് ഷാനവാസ് നന്ദി പറഞ്ഞു. നഗരസഭ ജീവനക്കാർ,കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!