HomeNewsInaugurationഇരിമ്പിളിയം പഞ്ചായത്തിലെ സമസ്ത കാര്യാലയം പ്രവർത്തനമാരംഭിച്ചു

ഇരിമ്പിളിയം പഞ്ചായത്തിലെ സമസ്ത കാര്യാലയം പ്രവർത്തനമാരംഭിച്ചു

samstha-office-irimbiliyam

ഇരിമ്പിളിയം പഞ്ചായത്തിലെ സമസ്ത കാര്യാലയം പ്രവർത്തനമാരംഭിച്ചു

ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്ത് സമസ്ത കാര്യാലയം ഇരിമ്പിളിയം പഞ്ചായത്ത് സമസ്ത കാര്യാലയം പ്രവർത്തനമാരംഭിച്ചു. വൈകിട്ട് 4 മണിക്ക് നടന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി ബാഖവി സ്വാഗതം പറഞ്ഞു. അലി ഫൈസി കൊടുമുടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു.
samstha-office-irimbiliyam
കാര്യാലയത്തിന് കീഴിൽ നടപ്പിലാക്കുന്ന വിവിധ സേവനങ്ങളും കർമ പദ്ധതികളെ കുറിച്ച് വലിയകുന്ന് മഹല്ല് ഖത്തീബ് സലീം ഫൈസി വിശദീകരിച്ചു. പ്രവർത്തനവുമായി ബന്ധപ്പെട്ട രേഖകൾ മണ്ണത്ത് അഷ്റഫ് ഹമീദലി ശിഹാബ് തങ്ങൾക്ക് കൈമാറി. റസാഖ് വളാഞ്ചേരി, ടിപി.മാനു ഹാജി, കെ.എം അബ്ദു റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മഹല്ല് പ്രതിനിധികളും സാമുഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ ബഷീർ ദാരിമി പുറമണ്ണൂർ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!