HomeNewsEventsഎസ്.വൈ.എസ് പുത്തനത്താണി സർക്കിൾ സഹവാസം ക്യാമ്പ് സമാപിച്ചു

എസ്.വൈ.എസ് പുത്തനത്താണി സർക്കിൾ സഹവാസം ക്യാമ്പ് സമാപിച്ചു

sys-puthanathani

എസ്.വൈ.എസ് പുത്തനത്താണി സർക്കിൾ സഹവാസം ക്യാമ്പ് സമാപിച്ചു

പുത്തനത്താണി : പ്രവർത്തകരുടെ പരിശീലനം ലക്ഷ്യമാക്കി നടന്ന എസ് വൈ എസ് പുത്തനത്താണി സർക്കിൾ സഹവാസം ക്യാമ്പ് സമാപിച്ചു. ക്യാമ്പ് എസ് വൈ എസ് പുത്തനത്താണി സോൺ ദഅവ കാര്യ സെക്രട്ടറി കെ. മുഹമ്മദ്‌ സഅദി ഉദ്ഘാടനം ചെയ്തു. കെ. പി ശരീഫ് അസ്ഹരി ക്യാമ്പ് നിയന്ത്രിച്ചു. ശാസ്ത്രീയ സംഘാടനം എന്ന വിഷയത്തിൽ എസ് വൈ എസ് മലപ്പുറം ഈസ്റ്റ്‌ ജില്ലാ എക്സിക്യൂട്ടീവ് അംഗവും വെഫി കോർഡിനേറ്റർ കൂടിയായ അബ്ദുസ്സമദ് യൂണിവേഴ്സിറ്റി ക്ലാസ് എടുത്തു. പ്രവർത്തകന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എ. എ റഹീം മാസ്റ്റർ ക്ലാസ്സെടുത്തു. പഠനം, ഇഖ്റഅ, എമ്പവർമെന്റ്, ടീം മീറ്റ്, സ്പോട് സ്പീച്ച്, ദർസ്, മഅസ്സലാമ എന്നി സെഷനുകളിലായി സർക്കിൾ കൺട്രോളർ ടി. പി റിയാസ് നഈമി, കെ അബ്ദുൽ സലാം അദനി പുത്തനത്താണി, കെ. പി സയ്യിദ് അനസ് തങ്ങൾ കരിപ്പോൾ, എൻ. നൗഷാദ് പുത്തനത്താണി നേതൃത്വം നൽകി. സർക്കിൾ ജനറൽ സെക്രട്ടറി വി. കെ നൗഫൽ ആതവനാട് സ്വാഗതവും ഒ. ജമാലുദ്ധീൻ സഖാഫി മുക്കിലപീടിക നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!