HomeNewsInaugurationResting center inaugurated at Painkannur temple for Sabarimala devotees

Resting center inaugurated at Painkannur temple for Sabarimala devotees

Resting center inaugurated at Painkannur temple for Sabarimala devotees

ശബരിമല തീര്‍ഥാടകര്‍ക്കായി ദേശീയപാതയില്‍ വളാഞ്ചേരിക്കുസമീപമുള്ള പൈങ്കണ്ണൂര്‍ മഹാക്ഷേത്രത്തില്‍ വിശ്രമകേന്ദ്രവും സേവാവിഭാഗവും പ്രവര്‍ത്തനം തുടങ്ങി. വാഹനങ്ങള്‍ നിര്‍ത്താനും വിശ്രമിക്കാനും കുടിവെള്ളമുള്‍പ്പെടെയുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വയംസേവക് സംഘം ജില്ലാ പ്രചാരക് ഗിരീഷ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഗുരുസ്വാമി സി.പി.രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സേവാപ്രമുഖ് വി.ടി.ബാബുരാജ്, എന്‍.കെ.ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു. സേവാഭാരതി, അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തിലാണ് സേവാകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

 

Summary:Resting center inaugurated at Painkannur temple for Sabarimala devotees


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!