HomeNewsProtestഅപകടം: വട്ടപ്പാറയിൽ നാട്ടുകാർ ലോറികൾ തടഞ്ഞു

അപകടം: വട്ടപ്പാറയിൽ നാട്ടുകാർ ലോറികൾ തടഞ്ഞു

vattappara

അപകടം: വട്ടപ്പാറയിൽ നാട്ടുകാർ ലോറികൾ തടഞ്ഞു

വളാഞ്ചേരി: രാത്രി ഡ്രൈവർ മാത്രമായി സർവീസ് നടത്തിയ പാചകവാതക ടാങ്കർ ലോറികൾ വട്ടപ്പാറയിൽ നാട്ടുകാർ തടഞ്ഞു. ബുധനാഴ്ച രാത്രി അമിത വേഗത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട പാചക വാതക ടാങ്കർ ലോറി വട്ടപ്പാറ പ്രധാന വളവിലെ വീപ്പ ഇടിച്ച് തെറിപ്പിച്ചതിനെ തുടർന്നാണ‌് ഇവിടെ നാട്ടുകാർ ലോറി തടഞ്ഞത‌്.
ad
മാസങ്ങൾക്ക് മുമ്പുണ്ടായ അപകടത്തെ തുടർന്ന് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ രാത്രി ഡ്രൈവർ മാത്രമായി പോകുന്ന ടാങ്കർ ലോറികൾ തടയുമെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി പത്തു മുതൽ 11 വരെയാണ് നാട്ടുകാർ ലോറികൾ തടഞ്ഞത‌്. അപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകിയശേഷം പോകാൻ അനുവദിച്ചു. വളാഞ്ചേരി ഇൻസ്പെക്ടർ പ്രമോദ് സ്ഥലത്ത് എത്തി നാട്ടുകാരുമായി സംസാരിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!