HomeNewsDevelopmentsഎടയൂർ പഞ്ചായത്ത് ലൈബ്രറി ഉദ്ഘാടനം ഇന്ന്

എടയൂർ പഞ്ചായത്ത് ലൈബ്രറി ഉദ്ഘാടനം ഇന്ന്

edayur-library

എടയൂർ പഞ്ചായത്ത് ലൈബ്രറി ഉദ്ഘാടനം ഇന്ന്

എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2022-23 ൽ ഉൾപ്പെടുത്തി ഭൗതീക സാഹചര്യങ്ങൾ വർദ്ധിപ്പിച്ച
വായനശാലയിലുള്ള ലൈബ്രറി ഒക്ടോബർ 28 വെള്ളി 4.30 ന് നാടിനായി സമർപ്പിക്കും. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനും ലൈബ്രറിയുടെ ഭൗതീക സാഹചര്യം വർദ്ധിപ്പിക്കൽ അനിവാര്യമായിരുന്നു. കോവിഡിന്റെ പശ്ചാതലത്തിൽ വായനശാല അടഞ്ഞു കിടക്കുകയായിരുന്നു. 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5,30,000/- രൂപ വകയിരുത്തി പഞ്ചായത്ത് ഭരണ സമിതി ഭൗതീക സൗകര്യങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ പുസ്തകങ്ങൾ വാങ്ങുന്നതിന്‌ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. പ്രവർത്തി ദിവസങ്ങളിൽ സന്നദ്ധ പ്രവർത്തകരായ ഉണ്ണികൃഷ്ണൻ, സാബിത്ത് കെ.പി , നാരായണൻ. കെ, എം.പി ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് അംഗം കെ.പി. വിശ്വനാഥൻ എന്നിവരുട സഹായത്തോടെ വൈകീട്ട് 4 മുതൽ 7 മണി വരെ വായനശാല തുറന്ന് പ്രവർത്തിക്കുമെന്ന് പ്രസിഡണ്ട് ഹസീന ഇബ്രാഹിം പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!