HomeNewsObituaryUnnaturalകുറ്റിപ്പുറം സ്വദേശിനിയായ യുവതി അബുദാബിയിൽ മരിച്ച നിലയിൽ; ഭർതൃ പീഡനമെന്ന ആരോപണവുമായി ബന്ധുക്കൾ

കുറ്റിപ്പുറം സ്വദേശിനിയായ യുവതി അബുദാബിയിൽ മരിച്ച നിലയിൽ; ഭർതൃ പീഡനമെന്ന ആരോപണവുമായി ബന്ധുക്കൾ

afiya-kuttippuram-death

കുറ്റിപ്പുറം സ്വദേശിനിയായ യുവതി അബുദാബിയിൽ മരിച്ച നിലയിൽ; ഭർതൃ പീഡനമെന്ന ആരോപണവുമായി ബന്ധുക്കൾ

കുറ്റിപ്പുറം : കുറ്റിപ്പുറം സ്വദേശിനിയായ യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. കുറ്റിപ്പുറം രാങ്ങാട്ടൂർ കമ്പനിപടിയിലെ തമാസക്കാരനുമായ കുന്നക്കാട്ട് അബൂബക്കറിൻ്റെ മകൾ അഫീലയാണ് മരിച്ചത്. ഭർതൃപീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ആനങ്ങാടി കടലുണ്ടി നഗരം സ്വദേശി വയൽപീടിയേക്കൽ മുഹമ്മദ് റാസിഖിൻ്റെ ഭാര്യയായ അഫീല ജൂൺ 11നാണ് മരിച്ചത്. ഭർത്താവ് തന്നെ മർദ്ദിച്ചുവെന്ന് അഫീല ജൂൺ 9 ന് വീട്ടിലേക്ക് വിളിച്ച് പറഞ്ഞിരുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് കരയുന്ന വോയ്സ് സന്ദേശവും മർദ്ദനം ഏറ്റ ഫോട്ടോയും അഫീല അയച്ചിരുന്നെന്ന് സഹോദരി പറഞ്ഞു.
afila-rangattoor
തുടർന്ന് ജൂൺ 11 ന് രാവിലെ മരിച്ചുവെന്ന് ഭർതൃവീട്ടുകാർ വിളിച്ചറിയിക്കുകയായിരുന്നു. അബുദാബിയിലുള്ള ഭർത്താവിന്റെ ബന്ധുക്കൾ അഫീലയുടെ മരണവുമായി ബന്ധപ്പെട്ട് പല കാരണങ്ങളാണ് പറയുന്നത് എന്നും യുവതിയുടെ കുടുംബം ആരോപിച്ചു. മകളുടെ മരണത്തിൽ തങ്ങൾക്ക് നീതി ലഭിക്കണമെന്ന് അഫീലയുടെ പിതാവ് പറഞ്ഞു. മലപ്പുറത്തെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മരണത്തിൽ ദുരൂഹ ആരോപിച്ച് യുവതിയുടെ കുടുംബ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. മൃതദേഹം രാങ്ങാട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മുഹമ്മദ് അസിയാൻ ഏക മകനാണ്. മാതാവ് : ഫാത്തിമ. സഹോദരി : സഫീല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!