HomeNewsDevelopmentsകോട്ടക്കൽ – പുത്തൂർ ചെനക്കൽ ബൈപ്പാസ് മൂന്നാം ഘട്ട നിർമ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സബ്മിഷൻ അവതരിപ്പിച്ചു പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

കോട്ടക്കൽ – പുത്തൂർ ചെനക്കൽ ബൈപ്പാസ് മൂന്നാം ഘട്ട നിർമ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സബ്മിഷൻ അവതരിപ്പിച്ചു പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

abid-hussain-thangal-kla

കോട്ടക്കൽ – പുത്തൂർ ചെനക്കൽ ബൈപ്പാസ് മൂന്നാം ഘട്ട നിർമ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സബ്മിഷൻ അവതരിപ്പിച്ചു പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

കോട്ടക്കൽ: പുത്തൂർ ചെനക്കൽ ബൈപ്പാസ് മൂന്നാം ഘട്ട നിർമ്മാണം വേഗത്തിലാക്കുമെന്ന് പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബൈപ്പാസിന്റെ മൂന്നാം ഘട്ട നിർമ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ബൈപ്പാസ് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കാത്തതിനാൽ സ്ഥലം വിട്ടു നൽകിയവർ ഉൾപ്പെടെയുള്ളവർ കാലങ്ങളായി വിവിധ തരത്തിലുള്ള പ്രയാസങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കണക്കിലെടുത്ത് ഭൂമി ഏറ്റെടുക്കൽ പ്രക്രിയ അടിയന്തരമായി പൂർത്തീകരിച്ച് റോഡ് നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നത് വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടാണ് എം.എൽ.എ സബ്മിഷൻ അവതരിപ്പിച്ചത്. ബൈപ്പാസ് നിർമ്മാണം ഊർജ്ജിതപ്പെടുത്തുന്നതിനായി റവന്യു വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഈ നിയമസഭാ കാലയളവിൽ തന്നെ ഉന്നത തല യോഗം വിളിച്ച് ചേർക്കണമെന്നും എം.എൽ.ആവശ്യപ്പെട്ടു. ബൈപ്പാസിന്റെ മൂന്നാം ഘട്ടത്തിന്റെ സ്ഥല മേറ്റെടുപ്പുമായി ബന്ധപ്പെട്ട് കണ്ടിജൻസി ചാർജ്ജായി ആവശ്യപ്പെട്ട അമ്പത് ലക്ഷം രൂപ തിരൂർ എൽ.എ തഹസിൽദാർക്ക് നിലവിൽ കൈമാറിയിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിന് ആദ്യ ഘട്ടത്തിൽ അടിയന്തരമായി അമ്പതിനായിരം രൂപ കൈമാറിയിരുന്നു. പിന്നീട് പത്ത് ലക്ഷം രൂപക്കുള്ള ഭരണാനുമതി നൽകിയപ്പോൾ ആ തുകയും മൈമാറി. എൽ.എ നടപടികൾ തുടങ്ങും മുമ്പ് നഷ്ടപരിഹാര തുകയുടെ അഞ്ച് ശതമാനം അല്ലെങ്കിൽ അമ്പത് ലക്ഷം രൂപ, ഏതാണോ കുറവ് ആ തുക എൽ.എ തഹസിൽദാർക്ക് കൈമാറാൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ തുകയായ അമ്പത് ലക്ഷം രൂപയാണ് കൈമാറേണ്ടിയിരുന്നത്. നേരത്തെ നൽകിയതിന്റെ ബാക്കി 39,50,00 രൂപ ജൂൺ മാസത്തിൽ കൈമാറി. ഇനി നഷ്ടപരിഹാര തുകയുടെ വിശദമായ കാൽക്കുലേഷൻ സ്റ്റേറ്റ്മെന്റ് ലഭിക്കേണ്ടതുണ്ട്. അത് ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും ബൈപ്പാസ് വേഗത്തിലാക്കാനുള്ള ഇടപെടലുകൾ നടത്തുന്നതാണെന്നും സബ്മിഷനുള്ള മറുപടിയായി മന്ത്രി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!