HomeNewsCrimeTheftബസ് സ്റ്റാൻ്റിൽ കുഞ്ഞിൻ്റെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം; വളാഞ്ചേരിയിൽ ഗർഭിണിയായ യുവതി പിടിയിൽ

ബസ് സ്റ്റാൻ്റിൽ കുഞ്ഞിൻ്റെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം; വളാഞ്ചേരിയിൽ ഗർഭിണിയായ യുവതി പിടിയിൽ

arrest-snatching-gold-valanchery

ബസ് സ്റ്റാൻ്റിൽ കുഞ്ഞിൻ്റെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം; വളാഞ്ചേരിയിൽ ഗർഭിണിയായ യുവതി പിടിയിൽ

വളാഞ്ചേരി: വളാഞ്ചേരി കൊട്ടാരം സ്വദേശികളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ കാലിലെ സ്വർണ പാദസരം ബസ് സ്റ്റാൻഡിൽ നിന്നും മോഷ്ട്ടിക്കാൻ ശ്രമിച്ച നാടോടി യുവതി പോലീസിന്റെ പിടിയിലായി. മോഷ്ടിച്ച് എടുത്ത പാദസരവുമായി ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലായത്. മോഷണം ശ്രദ്ധയിൽപ്പെട്ട രണ്ട് അംഗൻവാടി അധ്യാപികമാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് ഇവരെ പിടികൂടാൻ ആയത്. മോഷണം ശ്രദ്ധയിൽപ്പെട്ട അധ്യാപികമാർ ഇവരെ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചെന്നൈ സ്വദേശിനിയാണ് പോലീസ് പിടികൂടിയ 22കാരിയായ തൃഷ എന്ന സന്ധ്യ. ഇവർ 7മാസം ഗർഭിണിയുമാണ്. പാലക്കാട് സ്റ്റേഡിയത്തിനടുത്ത് പുറമ്പോക്ക് കോളനിയിലാണ് താമസിക്കുന്നത് എന്നാണ് വിവരം. സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടോh എന്നും ഇവർ കൂടുതൽ മോഷണകേസുകൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!