HomeNewsIncidentsപൊട്ടിപ്പാറ ലിങ്ക് റോഡ്; ഉദ്ഘാടനം കഴിഞ്ഞയുടൻ ശിലാഫലകം നശിപ്പിച്ച നിലയിൽ

പൊട്ടിപ്പാറ ലിങ്ക് റോഡ്; ഉദ്ഘാടനം കഴിഞ്ഞയുടൻ ശിലാഫലകം നശിപ്പിച്ച നിലയിൽ

pottippara-link-board

പൊട്ടിപ്പാറ ലിങ്ക് റോഡ്; ഉദ്ഘാടനം കഴിഞ്ഞയുടൻ ശിലാഫലകം നശിപ്പിച്ച നിലയിൽ

എടയൂർ: കഴിഞ്ഞ ദിവസം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം നിർവ്വഹിച്ച പൊട്ടിപ്പാറ ലിങ്ക് റോഡ് ശിലാഫലകം ദിവസങ്ങൾക്കുള്ളിൽ തന്നെ സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ച നിലയിൽ. പ്രദേശത്തെ നാട്ടുകാരുടെ ചിരകാലഭിലാഷമായിരുന്നു പൊട്ടിപ്പാറ ലിങ്ക് റോഡ്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ വാർഡായ അധികാരിപ്പടിയിൽ തന്നെ മൂന്ന് റോഡുകളാണ് പണി പൂർത്തീകരിച്ചിട്ടുള്ളത്. യു.ഡി.എഫ് ഭരണ സമിതിയുടെ വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ടവരാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.
pottippara-link-board
കഴിഞ്ഞ ദിവസം ഉദ്ഘാടനം നിർവ്വഹിച്ച ശിലാഫലകമാണ് ഇളക്കി മാറ്റി കുറ്റിക്കാട്ടിലെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യു.ഡി.എഫ് ചെയർമാൻ ബഷീർ.പി.പി, കൺവീനർ വി.പി മുഹമ്മദ് കുഞ്ഞി, നാട്ടുകാരായ പി.പി ജമാൽ, എം.നാസർ, ശംസാദലി തുടങ്ങിയവർ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം സാമൂഹ്യദ്രോഹികളുടെ പ്രവർത്തനങ്ങൾക്ക് തടയിടാൻ നാട്ടുകാർ രംഗത്തിറങ്ങുമെന്നും അവർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!