HomeNewsCrimeവാട്സാപ് ഹർത്താലിനിടെ അക്രമം; പ്രതികൾക്ക് മേൽ പോക്സോ ചുമത്തും

വാട്സാപ് ഹർത്താലിനിടെ അക്രമം; പ്രതികൾക്ക് മേൽ പോക്സോ ചുമത്തും

cuff

വാട്സാപ് ഹർത്താലിനിടെ അക്രമം; പ്രതികൾക്ക് മേൽ പോക്സോ ചുമത്തും

മലപ്പുറം: തിങ്കളാഴ്ചത്തെ അപ്രഖ്യാപിത ഹർത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവർക്കുമേൽ പോക്സോ നിയമംകൂടി ചുമത്തി കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം.bus-attacked ഇരയുടെ പേര് വെളിപ്പെടുത്തിയെന്നാരോപിച്ചാണു ലൈംഗികാതിക്രമങ്ങളിൽനിന്നു കുട്ടികളെ രക്ഷിക്കാനുള്ള നിയമപ്രകാരം കേസെടുക്കാൻ എസ്പി നിർദേശം നൽകിയത്. ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരമാണ് നടപടി. ഇങ്ങനെ കേസെടുത്താൽ അറസ്റ്റിലായവരുടെ മേലുള്ള കുരുക്കു മുറുകും. വിദേശജോലിക്കായുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ കിട്ടാൻ പ്രയാസമാകും.

പിടിയിലായവരുടെ സമൂഹമാധ്യമ ഇടപെടൽ നിരീക്ഷിക്കാൻ എല്ലാവരുടെയും ഫോണുകളുടെ പരിശോധനയും തുടങ്ങിയിട്ടുണ്ട്. ചിലരെ സ്റ്റേഷനുകളിലേക്കു വിളിപ്പിക്കുന്നുമുണ്ട്.

No Comments

Leave A Comment