HomeNewsPublic Issueകാവുംപുറം-കൊളമംഗലം ബൈപാസ് റോഡ് നവീകരിക്കണമന്ന് ആവശ്യമുയരുന്നു

കാവുംപുറം-കൊളമംഗലം ബൈപാസ് റോഡ് നവീകരിക്കണമന്ന് ആവശ്യമുയരുന്നു

kavumpuram-kolamangalam

കാവുംപുറം-കൊളമംഗലം ബൈപാസ് റോഡ് നവീകരിക്കണമന്ന് ആവശ്യമുയരുന്നു

വളാഞ്ചേരി: കാവുംപുറം-കൊളമംഗലം ബൈപാസ് റോഡ് നവീകരിക്കണമന്ന് ആവശ്യമുയരുന്നു. വളാഞ്ചേരിയിലെ വീർപ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപ്പെടാൻ കോഴിക്കോട് ഭാഗത്തു നിന്നും വടക്കുംപുറം, കരേക്കാട്, എടയൂർ, പെരിന്തൽമണ്ണ എന്നീ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്ന കാവുംപുറം ബ്ലോക്ക് റോഡിന്റെ ശോചനീയാവസ്ഥക്ക് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.kavumpuram-kolamangalam

കാവുംപുറത്തു നിന്നും കേവലം രണ്ട് കിലോമീറ്റർ ദൂരം മാത്രമുള്ള കുളമംഗലം കരേക്കാട് റോഡിൽ എത്തിച്ചേരുന്ന ഒരു പ്രധാന ബൈപ്പാസ് റോഡ് കൂടിയാണ് ബ്ലോക് റോഡ്. ഈ റോഡ് എത്രയും പെട്ടെന്ന് ആധുനിക രീതിയിൽ ഗതാഗത യോഗ്യമാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളെയും വികസനത്തിനു ചുക്കാൻ പിടിക്കുന്നവരുടേയും ശ്രദ്ധയിൽ കൊണ്ടുവരണമെന്ന ആവശ്യത്തിലാണ് പ്രദേശവാസികൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!