HomeNewsEducationActivityലോക ജല ദിനത്തോടനുബന്ധിച്ച് എടയൂർ കെ എം യു പി സ്കൂളിലെ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ലോക ജല ദിനത്തോടനുബന്ധിച്ച് എടയൂർ കെ എം യു പി സ്കൂളിലെ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ലോക ജല ദിനത്തോടനുബന്ധിച്ച് എടയൂർ കെ എം യു പി സ്കൂളിലെ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

എടയൂർ: ലോക ജല ദിനത്തോടനുബന്ധിച്ച് എടയൂർ കെ എം യു പി സ്കൂളിലെ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. മനുഷ്യർക്കും, മൃഗങ്ങൾക്കും, പക്ഷികൾക്കും ജലം ഒരുപോലെ അമൂല്യമാ ആണെന്ന സന്ദേശം കൈമാറുന്ന അമ്പതോളം ഫോട്ടോകളാണ് പ്രദർശിപ്പിക്കപ്പെട്ടത്.
water-day-edayur-photo
സീനിയർ അധ്യാപിക ഉഷാകുമാരി ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്തു, പി.ടി.എ പ്രസിഡൻ്റ് കരീം നാലകത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. ജയചന്ദ്രൻ മാസ്റ്റർ,വി.ആർ രേഖ, വി പി മിന്നത്ത് എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരായ എം പി.രാധാമണി, ടി എം ഉമ, കെ സുധ, പി എം മരക്കാരലി, ഹഫീസ് മുഹമ്മദ്, ജി റാണി, എം പി ബാബു, എം ഉമ്മർ, എസ് രേവതി,തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പി.ഷരീഫ് മാസ്റ്റർ സ്വാഗതവും വി അബ്ദുസ്സമദ് മാസ്റ്റർ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!