HomeNewsDisasterFloodവെള്ളമിറങ്ങിയതോടെ വെളിവായത് പട്ടാമ്പി പാലത്തിന്റെ നിർഭാഗ്യകരമായ അവസ്ഥ

വെള്ളമിറങ്ങിയതോടെ വെളിവായത് പട്ടാമ്പി പാലത്തിന്റെ നിർഭാഗ്യകരമായ അവസ്ഥ

pattambi-bridge

വെള്ളമിറങ്ങിയതോടെ വെളിവായത് പട്ടാമ്പി പാലത്തിന്റെ നിർഭാഗ്യകരമായ അവസ്ഥ

പട്ടാമ്പി : ദിവസങ്ങളായി പെയ്യുന്ന മഴക്ക് ശമനം ലഭിച്ചതോടെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ പട്ടാമ്പി നഗരവും സമീപപ്രദേശങ്ങളും സാധാരണ സ്ഥിതിയിലേക്ക്.
pattambi-bridge
വെള്ളം കയറിയ വിവിധ പ്രദേശങ്ങളിൽനിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ഭാരത പുഴയുടെ കുത്തൊഴുക്കിൽ പെട്ട പട്ടാമ്പി പാലത്തിൽ നിന്നും വെള്ളമിറങ്ങി. വെള്ളമിറങ്ങിയതോടെ വെളിവായ പാലത്തിൻറെ കാഴ്ച വളരെ നിർഭാഗ്യകരമാണ്.
pattambi-bridge
പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടാൻ കഴിയുമോ എന്നു തന്നെ ഉറപ്പുപറയാനാവത്ത രീതിയിൽ കൈവരികൾ ഒലിച്ചുപോയും പാലത്തിൻറെ ഭാഗങ്ങളിൽ മാലിന്യങ്ങൾ തങ്ങിനിന്നുമാണ് നിലവിലുള്ളത് കുത്തൊഴുക്കിൽ പാലത്തിനു ക്ഷതം സംഭവിച്ചതായി റിപ്പോർട്ട് വന്നിരുന്നു. ശക്തമായ മഴയിൽ പാലത്തിൻറെ നിലനിൽപ്പ് തന്നെ ഭീഷണിയായിട്ടുണ്ട്. പാലത്തിൽ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും ഗതാഗതനിരോധനം തുടരുകയാണ്.
pattambi-bridge
പാലത്തിനു സമീപത്തെ മിക്ക വീടുകളിൽനിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. മേഖലയിലെ വിവിധ ഇടങ്ങളിൽ വെള്ളം കയറിയ പല വീടുകളും സാമൂഹ്യപ്രവർത്തകരും സന്നദ്ധ സംഘടനകളും ശുചീകരിച്ചു വീട്ടുകാർക്ക് താമസിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!