HomeNewsAccidentsചട്ടിപ്പറമ്പിൽ നാനോ കാറിന് മുകളിൽ മരം കടപുഴകി വീണു; യാത്രക്കാർ രക്ഷപ്പെട്ടു

ചട്ടിപ്പറമ്പിൽ നാനോ കാറിന് മുകളിൽ മരം കടപുഴകി വീണു; യാത്രക്കാർ രക്ഷപ്പെട്ടു

nano-car-tree-kodur

ചട്ടിപ്പറമ്പിൽ നാനോ കാറിന് മുകളിൽ മരം കടപുഴകി വീണു; യാത്രക്കാർ രക്ഷപ്പെട്ടു

കോഡൂർ: ചട്ടിപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു. കോട്ടക്കൽ-പെരിന്തൽമണ്ണ റോഡിൽ ഇന്നുച്ചയോടെയാണ് സംഭവം. കനത്ത മഴയെത്തുടർന്ന് കോട്ടക്കൽ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപമാണ് കാറിന് മുകളിൽ പുളിമരം കടപുഴകി വീണത്. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ടാറ്റ നാനോ കാറിൻ്റെ മുൻവശത്താണ് മരം വീണത്. കാറിലെ യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മലപ്പുറത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം കാറിന് മുകളിൽ വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!