HomeNewsDevelopmentsകുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഒപ്‌താൽ ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്സ് നിർമ്മാണ പ്രവർത്തന ഉത്ഘാടനം ചെയ്തു

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഒപ്‌താൽ ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്സ് നിർമ്മാണ പ്രവർത്തന ഉത്ഘാടനം ചെയ്തു

opthal-operation-theater-construction-kuttippuram

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഒപ്‌താൽ ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്സ് നിർമ്മാണ പ്രവർത്തന ഉത്ഘാടനം ചെയ്തു

കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഒപ്‌താൽ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ് നിർമ്മാണ പ്രവർത്തന ഉത്ഘാടനം എം. എൽ. എ. പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ ഇന്ന് നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ വസീമ വേളേരി അധ്യക്ഷത വഹിച്ചു, താലൂക്ക് ആശുപത്രി മെഡിക്കൽ ആഫീസർ ഡോക്ടർ അലിയാമു സ്വാഗതം പറഞ്ഞു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.ടി സിദ്ധീഖ്, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റിംഷാനി, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിദ്ധിക്ക് പരപ്പാര, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സഹീർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാരായ സൈദ് സഖാഫ് തങ്ങൾ, സി.കെ ജയകുമാർ എച്.എം.സി, മെമ്പർമാരായ കൈപ്പള്ളി അബ്ദുള്ള കുട്ടി, അരവിന്ദാക്ഷൻ മാസ്റ്റർ എൻ എച്ച് എം എഞ്ചിനീയർ ഷഹീർ എന്നിവർ സന്നിഹിതരായിരുന്നു. പി.ആർ.ഒ ഗ്ലാഡ് സ്റ്റോൺ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!