HomeNewsAccidentsവെന്നിയൂരിൽ വാഹനാപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

വെന്നിയൂരിൽ വാഹനാപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

venniyur-accident

വെന്നിയൂരിൽ വാഹനാപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

വെന്നിയൂർ: ദേശീയപാത 66ലെ വെന്നിയൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വെന്നിയൂർ കൊടിമരത്താണ് അപകടം നടന്നത്. ഒരു മാരുതി സ്വിഫ്റ്റ് കാറും രണ്ട് ബൈക്കുകളുമാണ് അപകടത്തിൽ പെട്ടത്. ബൈക്ക് യാത്രക്കാരനായ അരീക്കോട് വെള്ളേരി സ്വദേശി പൂക്കോട്ടില്‍ മുഹമ്മദ് ഹാജിയുടെ മകന്‍ ഉവൈസ്(22) ആണ് മരിച്ചത്. മരിച്ച യുവാവിന്റെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ അശുപതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ വെന്നിയൂരിലെ സ്വകാര്യ അശുപത്രിയിലും പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!