HomeNewsAccidentsവട്ടപ്പാറ വളവില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

വട്ടപ്പാറ വളവില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

vattappara-spirit

വട്ടപ്പാറ വളവില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

വളാഞ്ചേരി: ദേശീയപാതയിലെ വളാഞ്ചേരി വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് സ്പിരിറ്റ് ചോര്‍ന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.

vattappara-spirit

സാരമായ പരിക്കേറ്റ ലോറി ഡ്രൈവറെ നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയില്‍നിന്ന് തൃശ്ശൂരിലെ ഡിസ്റ്റ്‌ലറിയിലേക്ക് സ്പിരിറ്റുമായി പോയ ലോറിയാണ് വട്ടപ്പാറ വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

crash-barrier

അപകടത്തെ തുടര്‍ന്ന് ടാങ്കറിലെ സ്പിരിറ്റ് ചോര്‍ന്ന് റോഡില്‍ പരന്നൊഴുകി. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്നാണ് സ്പിരിറ്റ് നിര്‍വീര്യമാക്കി വന്‍ദുരന്തം ഒഴിവാക്കിയത്. ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം ഭാഗികമായി ഗതാഗതം തടസപ്പെട്ടു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!