HomeNewsAccidentsഅബുദാബിപ്പടിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

അബുദാബിപ്പടിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

abudhabipadi-scooter-bus-accident

അബുദാബിപ്പടിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. കെ എസ് ആർ ടി സി ബസും സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. പാലാ ഡിപ്പോയിൽ നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. കുറ്റിപ്പുറം ഭാഗത്ത് നിന്നും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു സ്കൂട്ടർ. സ്കൂട്ടർ യാത്രക്കാരൻ ആന്ധ്ര സ്വദേശിയും എടയൂർ മൂന്നാക്കലിലെ താമസക്കാരനുമായ ജാഫർ ഷെരീഫ് (30)നെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!