HomeNewsBusinessകുടുംബശ്രീ ഓണവിപണനമേള വളാഞ്ചേരിയിൽ ആരംഭിച്ചു

കുടുംബശ്രീ ഓണവിപണനമേള വളാഞ്ചേരിയിൽ ആരംഭിച്ചു

onam-fare-2023-valanchery

കുടുംബശ്രീ ഓണവിപണനമേള വളാഞ്ചേരിയിൽ ആരംഭിച്ചു

വളാഞ്ചേരി നഗരസഭ കുടുംബശ്രീ ഓണവിപണനമേളയ്ക്ക് തുടക്കമായി. നഗരസഭ ടൗൺ ഹാളിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്റ്റാളുകളിൽ പതിനഞ്ചോളാം കുടുംബശ്രീ സംരംഭകരുടെ നൂറോളം കലർപ്പില്ലാത്ത തനതായ വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് വിപണനത്തിനായൊരുക്കിയിരിക്കുന്നത്. കൂടാതെ 14 ഉത്പന്നങ്ങൾ അടങ്ങുന്ന ഓണക്കിറ്റും വിപണിയിൽ ഒരുക്കിയിട്ടുണ്ട്.നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ വിപണന മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം മുഹമ്മദ്‌ റിയാസ്, വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, കൗൺസിലർമാരായ ഇ.പി അച്ചുതൻ, സദാനന്ദൻ കോട്ടീരി, നൗഷാദ് നാലകത്ത്,സി ഡി എസ് ചെയർപേഴ്സൺ ഷൈനി, ജെ.എച്ച്.ഐ പത്മിനി,അക്കൗണ്ടന്റ് നിഷ,കുടുംബശ്രീ ബ്ലോക്ക്‌ കോ ഓർഡിനേറ്റർമാർ, സി ഡി എസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. ഈ മാസം 28 വരെ ഓണചന്ത സംഘടിപ്പിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!