HomeNewsBusinessവളാഞ്ചേരി നഗരസഭ ഓണവിപണന മേളക്ക് തുടക്കം കുറിച്ചു

വളാഞ്ചേരി നഗരസഭ ഓണവിപണന മേളക്ക് തുടക്കം കുറിച്ചു

onam-fare-2022-valanchery

വളാഞ്ചേരി നഗരസഭ ഓണവിപണന മേളക്ക് തുടക്കം കുറിച്ചു

വളാഞ്ചേരി: കുടുംബശ്രീ അയൽക്കൂട്ട സംരംഭകർ നിർമ്മിച്ച നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭ ഓണചന്തയ്ക്ക് നഗരസഭ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് തുടക്കമായി. കുടുംബശ്രീ സംരംഭകരുടെ വൈവിധ്യമായ ഉത്പന്നങ്ങൾ കൊണ്ടു സജീവമാണ് വിപണനമേള. നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ മുൻ നഗരസഭ വൈസ് ചെയർമാൻ കെ വി ഉണ്ണികൃഷ്ണന് ആദ്യ വില്പന നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു, സി ഡി എസ് ചെയർപേഴ്സൺ ഷൈനി സ്വാഗതം ആശംസിച്ചു, നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് ആദ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌, വികസന സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ്‌ റിയാസ്, മരാമത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ആരോഗ്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർ മാരായ ഇ. പി അച്ചുതൻ, സാജിത ടീച്ചർ, ഖമറുദ്ധീൻ, ഷൈലജ,ബദരിയ്യ, താഹിറ കുടുംബശ്രീ വൈസ് ചെയർപേഴ്സൺ അഷിത, ഉപസമിതി കൺവീണർമാരായ ഫാത്തിമ, സുനിത രമേഷ്, സജിനി എന്നിവർ ആശംസകൾ അർപ്പിച്ചു. കുടുംബശ്രീ സി ഡി എസ് മെമ്പർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഉത്രാട ദിവസം വൈകുന്നേരത്തോടെ ചന്ത സമാപിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!