HomeNewsInitiativesDonationപേരശ്ശനൂർ ജി.എച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റംഗങ്ങൾ തവനൂരിലെ വയോജനമന്ദിരം സന്ദർശിച്ചു

പേരശ്ശനൂർ ജി.എച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റംഗങ്ങൾ തവനൂരിലെ വയോജനമന്ദിരം സന്ദർശിച്ചു

പേരശ്ശനൂർ ജി.എച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റംഗങ്ങൾ തവനൂരിലെ വയോജനമന്ദിരം സന്ദർശിച്ചു

തവനൂർ: പേരശ്ശനൂർ ജി.എച്.എസ്.എസിലെ രണ്ടാംവർഷ എൻ.എസ്.എസ് യൂനിറ്റംഗങ്ങൾ തവനൂരിലെ വയോജനമന്ദിരം സന്ദർശിച്ചു. അവിടെയുള്ള അന്തേവാസികളോടൊപ്പം പാട്ടുപാടാനും കഥകൾ പറയാനും അനുഭവങ്ങൾ പങ്കുവെയ്ക്കാനും അവസരം ലഭിച്ചത് കുട്ടികൾക്ക് നവ്യമായ ഒരനുഭവമായി. NSS യൂനിറ്റംഗങ്ങൾ സമർപ്പിച്ച 3 വാൾ ഫാനുകൾ കേന്ദ്രം സൂപ്രണ്ട് മുഹമ്മദ് സിദ്ദീഖ് ഏറ്റുവാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി.വി.ശിവശങ്കരൻ, വളണ്ടിയർ ക്യാപ്റ്റൻ മാരായ അതുൽ കൃഷ്ണ സി, അനഘ പി പി, അധ്യാപകരായ സജീഷ് കെ.സി, ശരണ്യ എസ് എന്നിവർ നേതൃത്യം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!