HomeNewsGOമരവട്ടത്ത് 110 കെ.വി. സബ്സ്റ്റേഷന് ഭരണാനുമതി

മരവട്ടത്ത് 110 കെ.വി. സബ്സ്റ്റേഷന് ഭരണാനുമതി

electricity-over

മരവട്ടത്ത് 110 കെ.വി. സബ്സ്റ്റേഷന് ഭരണാനുമതി

കോട്ടയ്ക്കൽ: മരവട്ടത്ത് 110 കെ.വി. സബ്സ്റ്റേഷന് ഭരണാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ കാടാമ്പുഴ, എടയൂർ, വളാഞ്ചേരി തുടങ്ങിയ പ്രദേശങ്ങൾക്ക് ഗുണകരമാകുന്നതാണ് പദ്ധതി. മലപ്പുറം ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ നടത്തിയ സാധ്യതാ പഠനനിർദേശം അനുസരിച്ച് തയ്യാറാക്കിയ വിശദമായ പദ്ധതിരേഖയ്ക്ക് ഡി.പി.ആർ കമ്മിറ്റിയുടെ അംഗീകാരം നേരത്തെ ലഭിച്ചിട്ടുണ്ടായിരുന്നു.
electricity-over
പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തി ബോർഡിന്റെ അംഗീകാരം നൽകുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി എം.എം. മണി നിയമസഭയിലെചോദ്യത്തിന് മറുപടി നൽകിയിരുന്നു. 19.80 കോടി മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. സ്ഥലം ലഭ്യമാക്കുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമുള്ള നടപടികൾ ഉടനുണ്ടാവുമെന്നും എം.എൽ.എ. പറഞ്ഞു.
maravattom-sub-station


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!