HomeNewsFeaturedഅയ്യപ്പന്മാർക്കുള്ള കെട്ടുനിറ സാമഗ്രികളൊരുക്കി മതസൗഹാർദത്തിനു പ്രതീകമായി നിരീക്ഷ സാംസ്കാരികവേദി പ്രവർത്തകർ

അയ്യപ്പന്മാർക്കുള്ള കെട്ടുനിറ സാമഗ്രികളൊരുക്കി മതസൗഹാർദത്തിനു പ്രതീകമായി നിരീക്ഷ സാംസ്കാരികവേദി പ്രവർത്തകർ

kttunira

അയ്യപ്പന്മാർക്കുള്ള കെട്ടുനിറ സാമഗ്രികളൊരുക്കി മതസൗഹാർദത്തിനു പ്രതീകമായി നിരീക്ഷ സാംസ്കാരികവേദി പ്രവർത്തകർ

വളാഞ്ചേരി ∙ അയ്യപ്പന്മാർക്കുള്ള കെട്ടുനിറ സാമഗ്രികളൊരുക്കി

നിരീക്ഷ സാംസ്കാരികവേദി പ്രവർത്തകർ ഇത്തവണയും മതസൗഹാർദത്തിനു പ്രതീകമായി. വളാഞ്ചേരി ദുർഗാക്ഷേത്ര സന്നിധിയിൽ നിന്നു കെട്ടുനിറച്ചു ശബരിമല തീർഥാടനത്തിനു യാത്രയാകുന്ന മുഴുവൻ സ്വാമിമാർക്കുമാണ് ഇരുമുടികെട്ടിലേക്കുള്ള സാമഗ്രികൾ അടക്കം നൽകിയത്. കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ചടങ്ങിൽ മുഖ്യാതിഥിയായി.

സ്വാമിമാർക്കുള്ള സാമഗ്രികളും അദ്ദേഹം കൈമാറി. നിരീക്ഷ ഭാരവാഹികളായ വി.ടി.നാസർ, മെഹ്ബൂബ് തോട്ടത്തിൽ, രാജൻ പരപ്പിൽ, ഹാഷിം തങ്ങൾ, ടി.പി.ഷമീർ, സി.കെ.നാസർ, അഷ്റഫ് അമ്പലത്തിൽ, നഗരസഭ ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ, ടി.എം.പത്മകുമാർ, സൈഫുദ്ദീൻ പാടത്ത് തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!