പെരുമ്പറമ്പ് മൂടാൽ മഹല്ല് കമ്മിറ്റിയുടെ ദ്വിദിന മതപ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കം

കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന മതപ്രഭാഷണ പരിപാടികൾക്ക് ഇന്ന് (സെപ്റ്റംബർ 18, വെള്ളി) തുടക്കമാകും. ഇന്നും നാളെയുമായി (വെള്ളി, ശനി) മൂടാൽ എം.എം. ഹൈസ്കൂൾ ഗ്രൗണ്ടിലാണ് പരിപാടികൾ നടക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കുന മജ്ലിസുന്നൂർ ആത്മീയ സംഗമത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. സയ്യിദ് ഫസൽ ഷാഹിദ് ഹസനി തങ്ങൾ കണ്ണന്തളി ആത്മീയ സംഗമത്തിന് നേതൃത്വം നൽകുകയും മതപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. തുടർന്ന് മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തും.
രണ്ടാം ദിവസമായ സെപ്റ്റംബർ 19 ശനിയാഴ്ച രാത്രി 8 മണിക്ക് പൊതുസമ്മേളനം നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാബിക്ക് അലി ശിഹാബ് തങ്ങൾ നിർവഹിക്കും. പ്രമുഖ പണ്ഡിതൻ ഉസ്താദ് നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് അബ്ദുൽ ഫാദിൽ മൂടാൽ അവതരിപ്പിക്കുന്ന ‘ഇശൽ നൈറ്റോടെ’ ദ്വിദിന പരിപാടികൾക്ക് സമാപനമാകും.
വാർത്താസമ്മേളനത്തിൽ മഹല്ല് പ്രസിഡന്റ് യൂനസ് മുസ്ലിയാർ, മൊയ്തീൻകുട്ടി ഹാജി, പി.കെ. ബാവ ഹാജി, മൊയ്തീൻകുട്ടി ടി.പി., തളികപറമ്പിൽ മുഹമ്മദലി, ടി.പി. അജ്മൽ, കെ.വി. അലി, ടി.പി. മൊഹിനുദ്ദീൻ എന്നിവർ പങ്കെടുത്തു.
Highlights
A two-day religious discourse organized by the Perumparambu Mudal Mahallu Committee begins today at Mudal M.M. High School Ground. The event opens at 7 PM with a spiritual gathering led by Sayyid Fazal Shahid Hasani Thangal, followed by a speech by Muneer Hudavi Vilayil. On Saturday, Panakkad Sayyid Swabik Ali Shihab Thangal will inaugurate the public session, featuring keynote speaker Ustad Noushad Baqavi Chirayinkeezhu, concluding with an Ishal Night.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
