HomeNewsAgricultureഅമൃത് മിത്ര –വുമൺ ഫോർ ട്രീ പദ്ധതി; ഫലവൃക്ഷത്തൈകളുടെ നടീലിന് തുടക്കം കുറിച്ച് വളാഞ്ചേരി നഗരസഭ

അമൃത് മിത്ര –വുമൺ ഫോർ ട്രീ പദ്ധതി; ഫലവൃക്ഷത്തൈകളുടെ നടീലിന് തുടക്കം കുറിച്ച് വളാഞ്ചേരി നഗരസഭ

Woman-for-tree-valanchery-sep-2026

അമൃത് മിത്ര –വുമൺ ഫോർ ട്രീ പദ്ധതി; ഫലവൃക്ഷത്തൈകളുടെ നടീലിന് തുടക്കം കുറിച്ച് വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ അമൃത് മിത്ര –വുമൺ ഫോർ ട്രീ പദ്ധതിയുടെ ഭാഗമായി വാർഡ് 33 വട്ടപ്പാറയിലെ വട്ടപ്പാറ പകുതിക്കൽ പ്രദേശത്ത് ഫലവൃക്ഷത്തൈകളുടെ നടീൽ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി നിർവഹിച്ചു.മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അദ്യക്ഷത വഹിച്ചു.പദ്ധതിയുടെ ഭാഗമായി വിവിധ പൊതുസ്ഥലങ്ങളിൽ 300 ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പൊതുസ്ഥലങ്ങളിൽ ഹരിതാഭം വർധിപ്പിക്കുന്നതിനും ഫലവൃക്ഷങ്ങളുടെ പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.നട്ടുപിടിപ്പിക്കുന്ന ഫലവൃക്ഷത്തൈകളുടെ തുടർപരിപാലനം ഉറപ്പാക്കുന്നതിനായി 6 കുടുംബശ്രീ അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ വി ഉണ്ണികൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാജി മോൾ,കെ ശരീഫ ടീച്ചർ,നാജിയ ജംഷാദ്, കൗൺസിലർമാരായ സിദ്ധീഖ് ഹാജി കാലൊടി,മുജീബ് വാലാസി,സുലൈഖ കാരകാടൻ,ഷാഫി എന്ന മുത്തു,സവിത,അഡ്വ.ഹർഷ സന്തോഷ്,റഹ്മാബി,ജയ സാദാനന്ദൻ,CDS ചെയർപേഴ്സൺ, അമൃത് പ്രോജക്ട് കോർഡിനേറ്റർ വിശ്വജിത്ത് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!