HomeNewsInaugurationകുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ പുതിയ ഓഫീസ് തുറന്നു

കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ പുതിയ ഓഫീസ് തുറന്നു

inauguration

കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ പുതിയ ഓഫീസ് തുറന്നു

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പിലാകുന്നതും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നതുമായ സാക്ഷരതാ മിഷൻ വികസന വിദ്യാകേന്ദ്രത്തിൻടെ പുതിയ ഓഫീസ് ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു.
bright-academy
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഷംല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പാറോളി കദീജ മുഖ്യാതിഥി ആയിരുന്നു.
inauguration
മെമ്പർമാരായ കൈപ്പള്ളി അബ്ദുല്ല കുട്ടി, മൊയ്‌തു എടയൂർ, ടി കെ റസീന, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ അജിത, ജോയിന്റ് ബി.ഡി.ഒ പി നളിനി, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സജി തോമസ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് നോഡൽ പ്രേരക് കെ.ടി നിസാർ ബാബു, എം ജംഷീറ തുടങ്ങിയവർ സംസാരിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!