HomeNewsPoliticsമന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടു എൻ.ഡി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് കലക്ടേറ്റ് ധർണ്ണ നടത്തി

മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടു എൻ.ഡി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് കലക്ടേറ്റ് ധർണ്ണ നടത്തി

nda-jaleel-malappuram

മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടു എൻ.ഡി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് കലക്ടേറ്റ് ധർണ്ണ നടത്തി

മലപ്പുറം: സ്വർണ്ണക്കള്ളക്കടത്തിൽ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടു എൻ ഡി എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് കലക്ടേറ്റ് ധർണ്ണ നടത്തി. ധർണ്ണ ബി.ഡി ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ബിനു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡൻ്റ്
രവിതേലത്ത് അധ്യക്ഷത വഹിച്ചു. ബി.ഡി ജെ എസ് ജില്ലാ പ്രസിഡൻ്റ് ദാസൻ കോട്ടക്കൽ, വി.ഉണ്ണികൃഷ്ണൻ ബി.ജെ.പി മേഖലാ പ്രസിഡണ്ട്, പി ശിവദാസ് എൽ.ജെ.പി ജില്ലാ പ്രസിഡണ്ട്, ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗങ്ങളായ ബാദുഷ തങ്ങൾ, കെ.നാരായണൻ മാസ്റ്റർ, കെ.രാമചന്ദ്രൻ, മേഖലാ ജനറൽ സെക്രട്ടറി എം.പ്രേമൻ മാസ്റ്റർ, ബി.ഡി ജെ.എസ് ജില്ലാ നേതാക്കളായ രമേശ് കോട്ടായ്പ്പുറം, ശിവദാസ് കുറ്റിയിൽ, സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, അപ്പു പുതുക്കുടി, വാസുകോതറയിൽ, ബി.ജെ.പി ജില്ലാ നേതാക്കളായ കെ.സി.വേലായുധൻ, രാജീവ് കല്ലംമുക്ക്, എൻ.അനിൽകുമാർ, ഷീബാ ഉണ്ണികൃഷ്ണൻ, ദീപ പുഴക്കൽ, സത്താർ ഹാജി കള്ളിയത്ത്, ലിജോയ് പോൾ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!