HomeNewsCrimetrafficഎടരിക്കോട്ട് ലൈസന്‍സ് ഇല്ലാത്തയാള്‍ ഓടിച്ച സ്കൂൾ ബസ് പിടികൂടി; കുട്ടികളെ സ്കൂളിലെത്തിച്ച് എ.എം.വി.ഐ

എടരിക്കോട്ട് ലൈസന്‍സ് ഇല്ലാത്തയാള്‍ ഓടിച്ച സ്കൂൾ ബസ് പിടികൂടി; കുട്ടികളെ സ്കൂളിലെത്തിച്ച് എ.എം.വി.ഐ

edarikode-school-bus-mvd

എടരിക്കോട്ട് ലൈസന്‍സ് ഇല്ലാത്തയാള്‍ ഓടിച്ച സ്കൂൾ ബസ് പിടികൂടി; കുട്ടികളെ സ്കൂളിലെത്തിച്ച് എ.എം.വി.ഐ

എടരിക്കോട്: വിദ്യാർത്ഥികളെ കയറ്റി ലൈസന്‍സില്ലാതെ സ്‌കൂള്‍ ബസോടിച്ച ഡ്രൈവറെ കൈയോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്. ബുധനാഴ്ച രാവിലെ എടരിക്കോട്-പുതുപറമ്പ് റൂട്ടില്‍ പൊട്ടിപ്പാറയിലാണ് സംഭവം. പരിശോധനക്കിടെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ലൈസന്‍സ് ഇല്ലാതെയാണ് ബസോടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ ഡ്രൈവറെ ബസില്‍നിന്നും ഇറക്കി വിട്ടു. തുടര്‍ന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജീഷ് വാലേരി ബസോടിച്ച് വിദ്യാര്‍ഥികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ചു. ഇതിനുശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
edarikode-school-bus-mvd
ഇരിങ്ങല്ലൂര്‍ എ.എല്‍.പി.സ്‌കുളിന്റെ ഉടമസ്ഥതയിലുള്ള ബസാണിത്. ലൈസന്‍സ് ഇല്ലാത്ത ഡ്രൈവറെ വെച്ച് വാഹനം ഓടിച്ചതിന്
സ്‌കൂള്‍ ബസിന്റെ ആര്‍.സി ഉടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എം.വി.ഐ കെ.എം അസൈനാര്‍, എ.എം.വി.ഐ മാരായ സുനില്‍ രാജ്, വിജീഷ് വാലേരി എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!