HomeNewsSportsFootballഎംഎസ്‌പി ഫുട്ബോൾ അക്കാദമി സെലക്ഷൻ 8,9ന്

എംഎസ്‌പി ഫുട്ബോൾ അക്കാദമി സെലക്ഷൻ 8,9ന്

msp

എംഎസ്‌പി ഫുട്ബോൾ അക്കാദമി സെലക്ഷൻ 8,9ന്

മലപ്പുറം: എംഎസ്‌പി ഫുട്ബോൾ അക്കാദമിയിലേക്കുള്ള (2020–-21) സെലക്ഷൻ എട്ടിനും ഒമ്പതിനും എംഎസ്‌പി പരേഡ് ​ഗ്രൗണ്ടിൽ രാവിലെ ഏഴിന് നടക്കും. ജൂനിയർ വിഭാ​ഗം 2004 ജനുവരി ഒന്നിനും 2005 ഡിസംബർ 31നും സബ്ജൂനിയർ 2007 ജനുവരി ഒന്നിനും 2008 ഡിസംബർ 31നും ഇടയിൽ ജനിച്ചവരായിരിക്കണം. സബ്ജൂനിയർ വിഭാഗത്തിൽ കളിമികവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ജനനസർട്ടിഫിക്കറ്റ്, കളിമികവ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. എട്ടിന് ജൂനിയർ വിഭാ​ഗത്തിന്റെയും ഒമ്പതിന്‌ സബ്ജൂനിയർ വിഭാ​ഗത്തിന്റെയും തെരഞ്ഞെടുപ്പ് നടക്കും. ഫോൺ:- 9388280680, 9562022783


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • Halo 2004 ന്റെ സെലക്ഷൻ എന്നാണ്

    February 6, 2020

Leave A Comment

Don`t copy text!