HomeNewsSportsകുറ്റിപ്പുറം ഉപജില്ലാ കായികമേള; അഞ്ചാംതവണയും കല്ലിങ്ങൽപ്പറമ്പ്‌ എം.എസ്.എം.എച്ച്.എസ്.എസ്. ജേതാക്കൾ

കുറ്റിപ്പുറം ഉപജില്ലാ കായികമേള; അഞ്ചാംതവണയും കല്ലിങ്ങൽപ്പറമ്പ്‌ എം.എസ്.എം.എച്ച്.എസ്.എസ്. ജേതാക്കൾ

msm-kallingalparamba

കുറ്റിപ്പുറം ഉപജില്ലാ കായികമേള; അഞ്ചാംതവണയും കല്ലിങ്ങൽപ്പറമ്പ്‌ എം.എസ്.എം.എച്ച്.എസ്.എസ്. ജേതാക്കൾ

കുറ്റിപ്പുറം: മർക്കസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കുറ്റിപ്പുറം ഉപജില്ലാ കായികമേളയിൽ 318 പോയിന്റുകളുമായി കല്ലിങ്ങൽപ്പറമ്പ്‌ എം.എസ്.എം. ഹയർസെക്കൻഡറി സ്കൂൾ ജേതാക്കളായി. തുടർച്ചയായി അഞ്ചാംതവണയാണ് ഇവർ ഓവറോൾ ജേതാക്കളാകുന്നത്. 102 പോയിന്റോടെ ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരി രണ്ടാംസ്ഥാനം നേടി. 79പോയിന്റോടെ അതവനാട് ജി.എച്ച്.എസ്.എസിനാണ് മൂന്നാംസ്ഥാനം. തിരൂർ നിയോജകമണ്ഡലം എം.എൽ.എ. കുറുക്കോളി മൊയ്തീൻ ട്രോഫികൾ വിതരണംചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, വൈസ് പ്രസിഡന്റ് കെ.ടി. ആസാദ്, ഹരീഷ്, അബ്ദുൽവഹാബ്, വിജയകുമാർ, അബ്ദുൽസലീം, പി.എൻ. രാജീവ്, വി.പി. സുമേഷ്, സാജിദ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!