HomeNewsMeetingമുസ്ലിം യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ എടയൂർ പന്ത്രണ്ടാം വാർഡിൽ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

മുസ്ലിം യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ എടയൂർ പന്ത്രണ്ടാം വാർഡിൽ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

workers-meet-msf-edayur-adhikaripadi

മുസ്ലിം യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ എടയൂർ പന്ത്രണ്ടാം വാർഡിൽ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

എടയൂർ: എടയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ലീഗ്, എം. എസ്. എഫ് പ്രവർത്തകരുടെ സംഗമം സംഘടിപ്പിച്ചു. ബാസിത്ത് വാഫി യുടെ ഖിറാഅത്തോടുകൂടി ആരംഭം കുറിച്ച ചടങ്ങിൽ വാർഡ്‌ യൂത്ത് ലീഗ് പ്രസിഡന്റ് കബീർ അധ്യക്ഷത വഹിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. എൻ കെ അഫ്സൽ റഹ്മാൻ പ്രമേയ പ്രഭാഷണം നടത്തി. പി ഷരീഫ് മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ, മുഹമ്മദ് കുഞ്ഞി വി പി, എൻ ടി ശിഹാബ്, ഹമീദ് പി, ഷംസാദ് എന്നിവർ പ്രസംഗിച്ചു. വാർഡ്‌ യൂത്ത് ലീഗ് സെക്രട്ടറി ഷൗക്കത്ത് അധികാരിപ്പടി സ്വാഗതവും സയ്യാഫ് എം പി നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് ഭാരവാഹികളായ സൽമാൻ. സബീർ, മുർഷിദ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!