HomeNewsInvestigationആതവനാട് ചോറ്റൂരിൽ മണ്ണിട്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തി

ആതവനാട് ചോറ്റൂരിൽ മണ്ണിട്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തി

chottur-corpse-recovery

ആതവനാട് ചോറ്റൂരിൽ മണ്ണിട്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തി

ആതവനാട്: ആതവനാട് ചോറ്റൂരിൽ ഒഴിഞ്ഞ പറമ്പിൽ നിന്ന് മൃതദേഹം കണ്ടെത്തി. ചോറ്റൂരിലെ മൈതാനത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് മൃതദേഹം മണ്ണിട്ട് മൂടിയ നിലയിൽ കണ്ടെത്തിയത്. ജെസിബി ഉപയോഗിച്ചാണ് പോലീസ് തിരച്ചിൽ നടത്തുന്നത്. മൃതദേഹാവശിഷ്ടം പൂർണ്ണമായി വീണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വെളിച്ചക്കുറവ് മൂലം ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം ഈ പ്രദേശത്തിനു സമീപത്ത് നിന്നും കാണാതായ ഇരുപത്തൊന്നു കാരിയുടെടേതെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും ആയതിന് നിലവിൽ സ്ഥിരീകരണമില്ല. മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് കസ്റ്റഡിയിലുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയും തിരൂർ ഡി വൈ എസ് പിയും സ്ഥലം സന്ദർശിച്ച് നടപടികൾ വിലയിരുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!