HomeNewsInitiativesDonationസ്വന്തമായി നിർമ്മിച്ച മാസ്കുകളും സാനിറ്റൈസറും പോലീസുകാർക്ക് സമ്മാനിച്ച് റിയാസും കുടുംബവും

സ്വന്തമായി നിർമ്മിച്ച മാസ്കുകളും സാനിറ്റൈസറും പോലീസുകാർക്ക് സമ്മാനിച്ച് റിയാസും കുടുംബവും

riyas-moonakkal-mask

സ്വന്തമായി നിർമ്മിച്ച മാസ്കുകളും സാനിറ്റൈസറും പോലീസുകാർക്ക് സമ്മാനിച്ച് റിയാസും കുടുംബവും

വളാഞ്ചേരി: രാജ്യം മുഴുവൻ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ രാപകലില്ലാതെ ജോലി ചെയ്യുന്ന പോലീസുകാർക്ക് മാസ്കുകളും സാനിറ്റൈസറും നൽകി എടയൂർ സ്വദേശി മാതൃകയായി. എടയൂർ മൂന്നാക്കൽ പള്ളിറോഡിന് സമീപം താമസിക്കുന്ന കണിക്കരകത്ത് റിയാസും കുടുംബവുമാണ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് സ്വന്തമായി നിർമ്മിച്ച മാസ്കുകളും ഹാൻഡ് സാനിറ്റൈസറും നൽകിയത്. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ എ.എസ്.ഐ രാജൻ മാസ്കുകളും സാനിറ്റൈസറും റിയാസിൽ നിന്ന് ഏറ്റുവാങ്ങി. നേരത്തെ തന്റെ മകൾ പഠിക്കുന്ന വളാഞ്ചേരി ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് മാസ്കുകൾ വിതരണം ചെയ്ത് ഇവർ ശ്രദ്ധ നേടിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!