HomeNewsElectionമലപ്പുറത്ത് എല്‍.ഡി.എഫ് എട്ട് സീറ്റ് നേടും-കെ.ടി ജലീല്‍

മലപ്പുറത്ത് എല്‍.ഡി.എഫ് എട്ട് സീറ്റ് നേടും-കെ.ടി ജലീല്‍

kt-jaleel-vote-2021

മലപ്പുറത്ത് എല്‍.ഡി.എഫ് എട്ട് സീറ്റ് നേടും-കെ.ടി ജലീല്‍

വളാഞ്ചേരി: എല്‍.ഡി.എഫിന് മലപ്പുറം ജില്ലയില്‍ നിന്നും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഇരട്ടി സീറ്റുകള്‍ ലഭിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. കഴിഞ്ഞ തവണ നാലു സീറ്റുകളാണ് ജില്ലയില്‍ നിന്നും ലഭിച്ചത്. ഇത്തവണ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജലീൽ.
kt-jaleel-vote-2021
‘കേരളത്തില്‍ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരും. നിലപാടുകളിലെ വ്യക്തത, വികസന പ്രവര്‍ത്തനങ്ങളിലെ തുടര്‍ച്ച,. ധീരമായ മറ്റു എല്ലാ മേഖലകളിലേയുമുള്ള കാല്‍വെപ്പുകള്‍ ഇതുകൊണ്ടെല്ലാമാണ് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് കേരളത്തിലെ ജനങ്ങള്‍ പറയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം ദുരന്തങ്ങളും ദുരിതങ്ങളും പ്രയാസങ്ങളും ഉണ്ടായിരുന്നിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി സ്വപ്‌നസമാനമായ നേട്ടങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തി എന്നുള്ളത് ജനങ്ങള്‍ക്കിടയില്‍ വളരെ സജീവമാണ്’ ജലീല്‍ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!