HomeNewsAccidentsകുറ്റിപ്പുറം റെയിൽവെ മേൽപാലത്തിന് മുകളിൽ ബസ് തലകീഴായി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

കുറ്റിപ്പുറം റെയിൽവെ മേൽപാലത്തിന് മുകളിൽ ബസ് തലകീഴായി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

kuttippuram-bus

കുറ്റിപ്പുറം റെയിൽവെ മേൽപാലത്തിന് മുകളിൽ ബസ് തലകീഴായി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവെ മേൽപാലത്തിന് മുകളിൽ മിനി ബസ് തലകീഴായി മറിഞ്ഞു. വളാഞ്ചേരിയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയൽ ട്രാൻസ്പോർട്ട് എന്ന ബസാണ് അപകടത്തിൽ പെട്ടത്. മുൻവശം പാലത്തിന് വെളിയിലേക്ക് തള്ളി നിൽക്കുന്ന നിലയിലായിരുന്നു ബസിന്റെ കിടപ്പ്. മറിഞ്ഞതിനെ തുടർന്ന് ബസിന്റ് ഡ്രൈവർ പാലത്തിന് മുകളിൽ നിന്ന് താഴേക്ക് വീണതായി ദൃക്സാക്ഷികൾ പറഞ്ഞു. യാത്രക്കാരിൽ പരിക്കേറ്റ ജുനൈദ് എന്ന വിദ്യാർഥിയെയും തളികപ്പറമ്പിൽ മൊയ്തീൻ കുട്ടി മകൻ അബ്ദുൾ ഹമീദ് (40) എന്നയാളെയും വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!