HomeNewsEducationവളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിൽ തൊഴിലധിഷ്ഠിത കോഴ്‌സിന് അനുമതി

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിൽ തൊഴിലധിഷ്ഠിത കോഴ്‌സിന് അനുമതി

mes-kvm

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിൽ തൊഴിലധിഷ്ഠിത കോഴ്‌സിന് അനുമതി

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ തൊഴിലധിഷ്ഠിത ബിരുദ കോഴ്‌സുകൾ (ബി.വോക്) തുടങ്ങാൻ അനുമതി. ഒപ്‌റ്റോമെട്രി ആൻഡ്‌ ഓഫ്താൽമോളജി ടെക്‌നോളജി, റീട്ടെയിൽ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകൾക്കാണ് അനുമതി ലഭിച്ചത്.
mes kvm
ഒപ്‌റ്റോമെട്രി കോഴ്‌സ് എം.ഇ.എസ്. മെഡിക്കൽ കോളേജിന്റെയും റീട്ടെയിൽ മാനേജ്‌മെന്റ് കോഴ്‌സ് വെസ്ട്രക്സ് കെമിക്കൽസിന്റെയും സഹകരണത്തോടെയാണ് ആരംഭിക്കുന്നത്.
mes
ഈവർഷം രണ്ട് കോഴ്‌സുകൾക്കും അൻപതുവീതം വിദ്യാർഥികൾക്കാണ് പ്രവേശനം. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ദേശീയ നൈപുണി വികസന പദ്ധതിയുടെ ഭാഗമായാണ് തൊഴിലധിഷ്ഠിത കോഴ്‌സുകൾ അനുവദിച്ചതെന്ന് കോളേജധികൃതർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!