HomeNewsMeetingസമ്പൂർണ പത്താം തരം തുല്യത പരിപാടി; വളാഞ്ചേരി നഗരസഭയിൽ ആസൂത്രണസമിതി യോഗം ചേർന്നു

സമ്പൂർണ പത്താം തരം തുല്യത പരിപാടി; വളാഞ്ചേരി നഗരസഭയിൽ ആസൂത്രണസമിതി യോഗം ചേർന്നു

സമ്പൂർണ പത്താം തരം തുല്യത പരിപാടി; വളാഞ്ചേരി നഗരസഭയിൽ ആസൂത്രണസമിതി യോഗം ചേർന്നു

വളാഞ്ചേരി :-വളാഞ്ചേരി നഗരസഭ സമ്പൂർണ പത്താം തരം തുല്യത പരിപാടി നടത്തുന്നതിന്റെ ഭാഗമായി നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് ആസൂത്രണസമിതി യോഗം ചേർന്നു. യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞു.നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഇ.പി അച്ചുതൻ,ഈസ നമ്പ്രത്ത്, സിദ്ധീഖ് ഹാജി കളപ്പുലാൻ, തസ്ലീമ നദീർ, ബദരിയ ടീച്ചർ, ആബിദ മൻസൂർ, നൂർജഹാൻ എൻ, ശൈലജ കെ.വി, സുബിത രാജൻ,സദാനന്ദൻ കോട്ടീരി, സാജിത ടീച്ചർ, സി.ഡി.എസ് ചെയർ പേഴ്സൺ ഷൈനി, നഗരസഭ ആർ.പി വാഹിദ് മാസ്റ്റർ,സാക്ഷരത പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ SC പ്രമോട്ടർമാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു. നഗര സഭയിലെ മുഴുവൻ വാർഡുകളിലും സർവ്വേ നടത്തി ആളുകളെ കണ്ടെത്താനും യോഗത്തിൽ തീരുമാനിച്ചു. പ്രാരക് കെ.പ്രിയ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!