HomeNewsHealthമാറാക്കരയിലെ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം നാളെ

മാറാക്കരയിലെ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം നാളെ

marakkara-dialysis-center

മാറാക്കരയിലെ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം നാളെ

മലപ്പുറം: കാടാമ്പുഴ ലൈഫ്മിഷൻ ട്രസ്റ്റും മാറാക്കര ഗ്രാമപ്പഞ്ചായത്തുംചേർന്ന് മാറാക്കര പി.എച്ച്.സിക്ക് സമീപം ആരംഭിക്കുന്ന ഡയാലിസിസ്‌ കേന്ദ്രം ഞായറാഴ്ച രാവിലെ ഒൻപതിന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനംചെയ്യും. മന്ത്രി കെ.ടി. ജലീൽ അധ്യക്ഷതവഹിക്കും. ഇ.ടി. മുഹമ്മദ്ബഷീർ എം.പി. മുഖ്യാതിഥിയാകും. സെന്ററിന്റെ താക്കോൽദാനം വ്യവസായി ജോവിജോസഫ് നിർവഹിക്കും.
marakkara-dialysis-center
ഡയാലിസിസ് കേന്ദ്രവുമായി സഹകരിച്ചവരെ ചടങ്ങിൽ ആദരിക്കും. കോട്ടയ്ക്കൽ അസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോക്ടർമാരുടേയും സാങ്കേതിക വിദഗ്ധരുടേയും മേൽനോട്ടത്തിലാകും കേന്ദ്രം പ്രവർത്തിക്കുക. ദൈനംദിന നടത്തിപ്പിന് പണം കണ്ടെത്താൻ പഞ്ചായത്ത് അംഗങ്ങൾ ചെയർമാന്മാരും അങ്കണവാടി വർക്കർമാർ കൺവീനർമാരുമായി വാർഡ്തല കമ്മിറ്റികൾ രൂപവത്കരിച്ചതായി മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി.മധുസൂദനൻ, കെ.എൽ.എം. ട്രസ്റ്റ് ചെയർമാൻ എ.പി. മൊയ്തീൻകുട്ടി, പി.പി. ബഷീർ, പുളിക്കൽ ഷാഫി, പാറമ്മൽ ഹമീദ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!