HomeNewsIncidentsആയുധങ്ങളുമായി കുറ്റിപ്പുറം പാലത്തിൻ്റെ മുകളിൽ കയറിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു

ആയുധങ്ങളുമായി കുറ്റിപ്പുറം പാലത്തിൻ്റെ മുകളിൽ കയറിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു

kuttippuram-bridge-man-threat

ആയുധങ്ങളുമായി കുറ്റിപ്പുറം പാലത്തിൻ്റെ മുകളിൽ കയറിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു

കുറ്റിപ്പുറം:ആയുധങ്ങളുമായി യുവാവ് പാലത്തിന്റെ കവാടത്തിന് മുകളില്‍ കയറി നിന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. വെള്ളിയാഴ്ച കാലത്ത് 11 മണിയോടെയാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി കയ്യില്‍ അരിവാളും വെട്ടുകത്തിയുമായി ഒരു യുവാവ് പാലത്തിന്റെ കവാടത്തില്‍ കയറി നിന്നത്. സംഭവം അറിഞ്ഞ് നാട്ടുകാരും യാത്രക്കാരും സ്ഥലത്ത് തടിച്ച് കൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറ്റിപ്പുറം എസ്ഐ അഷ്റഫിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം തന്ത്രപരമായ ഇടപെടലിലൂടെ യുവാവിനെ പിന്നീട് താഴെയിറക്കുകയായിരുന്നു.
kuttippuram-bridge-man-threat
കുറ്റിപ്പുറം സ്വദേശിയായ മാനസിക അസ്വസ്ഥതയുള്ള യുവാവാണ് ഒരു മണിക്കൂറോളം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയത്.പോലീസ് അറിയിച്ചതിനനുസരിച്ച് സ്ഥലത്തേത്തിയ ബന്ധുക്കള്‍ യുവാവിനെ അനുയയിപ്പിച്ച് പിന്നീട് വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!