HomeNewsCrimePOCSOപടപ്പറമ്പിൽ പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ

പടപ്പറമ്പിൽ പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ

pocso-kolathur-padapparamba

പടപ്പറമ്പിൽ പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ

കൊളത്തൂർ: പടപ്പറമ്പ് പരവക്കലിൽ പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാട്ടുകാരനായ യുവാവ് കൊളത്തൂർ പൊലീസിന്റെ പിടിയിലായി. പരവക്കൽ അമ്പലംപടി മണ്ണാർത്തൊടി വീട്ടിൽ സുധീഷി (24)നെയാണ് കൊളത്തൂർ സിഐ പി എം ഷമീർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴിനാണ്‌ പെൺകുട്ടിയ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിലും മഞ്ചേരി മെഡിക്കൽ കോളേജിൽ ഫൊറൻസിക് വിഭാഗം നടത്തിയ പോസ്റ്റുമോർട്ടത്തിലും മരണത്തിൽ എന്തെങ്കിലും അസ്വാഭാവികതയോ കുട്ടിക്കെതിരെ എന്തെങ്കിലും അതിക്രമങ്ങൾ നടന്നതായോ കണ്ടെത്തിയിരുന്നില്ല. തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിക്ക് കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സൂചന ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. കുട്ടി മരിക്കുന്നതിന്റെ തലേ ദിവസം രാത്രിയിൽ പ്രതി ആവശ്യപ്പെട്ടതനുസരിച്ച് കുട്ടി വീടിന് പുറത്ത് ഇറങ്ങിവരാത്തതുമൂലം വഴക്കുപറഞ്ഞിരുന്നു. തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ്‌ ആത്മഹത്യയെന്ന്‌ പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനും പോക്സോ നിയമപ്രകാരമുള്ള കുറ്റത്തിനും കേസെടുത്തതായി സിഐ അറിയിച്ചു. പ്രതിയെ പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!