HomeNewsIncidentsഅട്ടപ്പാടി മോഡൽ പീഢനം മലപ്പുറത്തും: രണ്ടത്താണിയിൽ മാനസികരോഗിക്ക് നേരെ ക്രൂര മർദ്ദനം

അട്ടപ്പാടി മോഡൽ പീഢനം മലപ്പുറത്തും: രണ്ടത്താണിയിൽ മാനസികരോഗിക്ക് നേരെ ക്രൂര മർദ്ദനം

randathani-man

അട്ടപ്പാടി മോഡൽ പീഢനം മലപ്പുറത്തും: രണ്ടത്താണിയിൽ മാനസികരോഗിക്ക് നേരെ ക്രൂര മർദ്ദനം

രണ്ടത്താണി: അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ നടുക്കുന്ന വാർത്ത കോട്ടക്കൽ രണ്ടത്താണിയിൽ റിപ്പോർട്ട് ചെയ്യുന്നു. മോഷണക്കുറ്റം ആരോപിച്ച് മാനസിക രോഗിയെ മർദ്ദിച്ച് അവശനാക്കിയത്. ഇയാളുടെ വസ്ത്രമുരിഞ്ഞ് കെട്ടിയിടുകയും മർദ്ദിച്ച് അവശനാക്കുകയും ചെയ്ത് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയിൽ ഈർക്കിളി പ്രയോഗവും മുളക് പ്രയോഗവുമടക്കം മറ്റ് പ്രാകൃത പീഢനമുറകൾ നടത്തുവാനുള്ള ആക്രോശങ്ങളും കേൾക്കാം.

എന്നാൽ ഇത്തരമൊരു സംഭവം പോലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മാനസിക നില തകരാറിലാ‍യ ഒരാളെ നാട്ടുകാർ പോലീസിന് കൈമാറിയെന്നും ഇയാൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സഹായം പോലീസ് നൽകിയെന്നും കാടാമ്പുഴ എസ്‌ഐ കെ‌പി വാസു പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!