HomeNewsAccidentsപുത്തനത്താണിയിൽ ലോട്ടറി കടക്ക് തീപ്പിടിച്ചു

പുത്തനത്താണിയിൽ ലോട്ടറി കടക്ക് തീപ്പിടിച്ചു

bhagyathara-puthanathani

പുത്തനത്താണിയിൽ ലോട്ടറി കടക്ക് തീപ്പിടിച്ചു

പുത്തനത്താണി: പുത്തനത്താണി അങ്ങാടിയിൽ ലോട്ടറി കടക്ക് തീപ്പിടിച്ചു. പുത്തനത്താണി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഭാഗ്യതാര എന്ന ലോട്ടറി കടക്കാണ് തീപ്പിടിച്ചത്. കുറ്റിപ്പുറം സ്വദേശി മണികണ്ഠന്റെതാണ് സ്ഥാപനം. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. തീ കത്തുന്നത് കണ്ട് വിവരമറിയിച്ചവർ അറിയിച്ചതനുസരിച്ച് തിരൂരിൽ നിന്നെത്തിയ ഒരു യൂണിറ്റ് ഫയർ എഞ്ചിൻ ഉപയോഗിച്ചാണ് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തെ തുടർന്ന് കൽപകഞ്ചേരി പോലീസും സ്ഥലത്തെത്തി. ഒന്നര വർഷം മുമ്പാണ് ഇതേ സ്ഥാപനം അഗ്നിക്കിരയായത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!