HomeNewsDisasterPandemicവാരാനുപാതം ഏഴിൽ കൂടുതൽ; വളാഞ്ചേരി നഗരസഭയിലെ ആറ് ഡിവിഷനുകളും എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകൾ ലോക്ക്ഡൗണിൽ

വാരാനുപാതം ഏഴിൽ കൂടുതൽ; വളാഞ്ചേരി നഗരസഭയിലെ ആറ് ഡിവിഷനുകളും എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകൾ ലോക്ക്ഡൗണിൽ

lockdown-valanchery

വാരാനുപാതം ഏഴിൽ കൂടുതൽ; വളാഞ്ചേരി നഗരസഭയിലെ ആറ് ഡിവിഷനുകളും എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകൾ ലോക്ക്ഡൗണിൽ

മലപ്പുറം:ജില്ലയിൽ രോഗി – ജനസംഖ്യാ വാരാനുപാതം ഏഴിൽ കൂടുതലുള്ള പതിനേഴ് പഞ്ചായത്തുകളിൽ പൂർണ്ണമായും 12 നഗരസഭകളിലെ വിവിധ ഡിവിഷനുകളിലുമാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടിക്കുളം, മാരാംകുന്ന്, കരിങ്കല്ലത്താണി, മൂച്ചിക്കൽ, പൈങ്കണ്ണൂർ, വട്ടപ്പാറ എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മറ്റ് പഞ്ചായത്തുകളും നഗരസഭാ ഡിവിഷനുകളും താഴെ പറയുന്നവയാണ്. തൃക്കലങ്ങോട്, ചാലിയാർ, ചീക്കോട്, ചുങ്കത്തറ, എടയൂർ, ഏലംകുളം, ഇരിമ്പിളിയം, കാളികാവ്, കുറ്റിപ്പുറം, മമ്പാട്, മങ്കട, മൂർക്കനാട്, പാണ്ടിക്കാട്, തവനൂർ, തിരുവാലി, വട്ടംകുളം, വാഴക്കാട് പഞ്ചായത്തുകൾ അടച്ചിടും. നഗരസഭകളിലെ മലപ്പുറം (1, 10-,18-, 27-, 40-), മഞ്ചേരി (13, 50–), പെരിന്തൽമണ്ണ (16-, 19-, 22-, 25-, 27-, 29-, 32-), വളാഞ്ചേരി (11-, 13-, 14-, 18-, 20-, 32-), കൊണ്ടോട്ടി (14-, 24-), പൊന്നാനി (10-, 28-, 29-, 39-), താനൂർ (4,15-, 21-), തിരൂരങ്ങാടി (9-), പരപ്പനങ്ങാടി (4, 15-, 21), കോട്ടക്കൽ (1), നിലമ്പൂർ (1-, 6, 7, 13, 19-, 21, 24-, 25-, 26-, 28, 29-, 30-, 32-) എന്നീ വാർഡുകളിലും നിയന്ത്രണം ഏർപ്പെടുത്തും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!