HomeNewsGeneralവളാഞ്ചേരി നഗരസഭയിൽ എസ്. സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്തു

വളാഞ്ചേരി നഗരസഭയിൽ എസ്. സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്തു

sc-laptop-2020-valanchery

വളാഞ്ചേരി നഗരസഭയിൽ എസ്. സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ എസ്.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള 2019-20 സാമ്പത്തിക വര്‍ഷത്തെ ലാപ്ടോപ്പ് വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ റംല മുഹമ്മദ് അദ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദീപ്തി ഷൈലേഷ്, വിദ്യഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് വാലാസി, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം. മുഹമ്മദ് റിയാസ്, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി മച്ചിഞ്ചേരി മുഹമ്മദ് ഇബ്രാഹീം കൗണ്‍സിലര്‍മാരായ ആബിദ മന്‍സൂര്‍, കമറുദ്ദീന്‍, ഉമ്മു ഹബീബ, ശൈലജ കെ.വി, ശൈലജ പി.പി, സിദ്ധീഖ് ഹാജി, വീരാന്‍കുട്ടി, ഉണ്ണികൃഷ്ണന്‍, സുബിത രാജന്‍, ബദരിയ, സദാനന്ദന്‍ കോട്ടീരി, എന്നിവരും വളാഞ്ചേരി കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് സി അബ്ദുന്നാസര്‍, മുന്‍ നഗരസഭാ കൗണ്‍സിലര്‍ ടി.പി അബ്ദുല്‍ ഗഫൂര്‍, പറശ്ശേരി അസൈനാര്‍, മുസ്തഫ മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു. പരിപാടിയില്‍ നഗരസഭാ സൂപ്രണ്ട് എസ്. സുനില്‍കുമാര്‍ നന്ദി രേഖപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!