HomeNewsDevelopmentsതാലൂക്ക് ആശുപത്രി-പേരശ്ശനൂർ റോഡ് നവീകരണം : ആദ്യഘട്ടം പൂർത്തിയാകുന്നു

താലൂക്ക് ആശുപത്രി-പേരശ്ശനൂർ റോഡ് നവീകരണം : ആദ്യഘട്ടം പൂർത്തിയാകുന്നു

kuttippuram-taluk-hospital-perassanur-road

താലൂക്ക് ആശുപത്രി-പേരശ്ശനൂർ റോഡ് നവീകരണം : ആദ്യഘട്ടം പൂർത്തിയാകുന്നു

കുറ്റിപ്പുറം : താലൂക്ക് ആശുപത്രി-പേരശ്ശനൂർ റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്ന പ്രവൃത്തികൾ അവസാനഘട്ടത്തിലെത്തി. അഞ്ചുകോടി 70 ലക്ഷം രൂപ ഉപയോഗിച്ച് പേരശ്ശനൂർ വരെയുള്ള 4.6 കിലോമീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ റബ്ബറൈസ് ചെയ്യുന്നത്. രണ്ടാംഘട്ടത്തിൽ പേരശ്ശനൂർ മുതൽ മുക്കിലപ്പീടിക വരെയുള്ള ഭാഗം റബ്ബറൈസ് ചെയ്ത് നവീകരിക്കും. ഇതിനായി അഞ്ചുകോടി 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 3.15 കിലോമീറ്റർ ദൂരമാണ് ഈ തുക ഉപയോഗിച്ച് നവീകരിക്കുന്നത്.
kuttippuram-taluk-hospital-perassanur-road
രണ്ടാംഘട്ട പ്രവൃത്തികൾക്കായുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു. ഗ്രാമപ്പഞ്ചായത്തിലെ പ്രധാന റോഡായ പേരശ്ശനൂർ പാത ഏറെവർഷങ്ങളായി തകർന്നുകിടക്കുകയായിരുന്നു. നിരന്തരം നടന്ന ജനകീയ പ്രതിഷേധത്തെത്തുടർന്ന് രണ്ടുവർഷം മുൻപാണ് പുനർനിർമിക്കാനുള്ള ഫണ്ട് അനുവദിക്കപ്പെട്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!